Dweepdiary Flash: ദ്വീപ്ഡയറി- മീലാദ് ഓണ്‍ലൈന്‍ ക്വിസ്സ് സമ്മാനം വിതരണം ചെയ്തു*

Saturday, 23 March 2013

അഡ്മിന്‍സ്ട്രേഷന്‍ 30 LD ക്ലാര്‍ക്കുമാരെ നിയമിക്കുന്നു.


1. തസ്തികയുടെ പേര്: LD Clerk & Similar Grades
2. ഒഴിവുകള്‍: 30 (27 Gen. + 3 വിമുക്ത ഭടന്മാര്‍)
3. ശമ്പളം: 5200-20200+ GP1900/-
4. വയസ്: 18-25 (സ്പെഷ്യല്‍ കാറ്റഗറികള്‍, വിമുക്ത ഭടന്‍ എന്നിവര്‍ക്ക് കേന്ദ്ര സര്ക്കാര്‍ നിയമാനുസ്യത ഇളവ് നല്കും)
5. വിദ്യാഭ്യാസ യോഗ്യതകള്‍:
(A) നിര്‍ബന്ധ യോഗ്യതകള്‍)
1. +2/ ത്തതുല്ല്യം
2. കമ്പ്യൂട്ടറിലുള്ള സ്കില്‍ ടേസ്റ്റ്
(മിനിട്ടില്‍ 35 വാക്കുകള്‍ ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്യാനുള്ള കഴിവ്)
B) അഭികാമ്യ യോഗ്യതകള്‍:
1. ബന്ധപ്പെട്ട ബോര്‍ഡുകള്‍ അംഗീകരിച്ച ഏറ്റവും കുറഞ്ഞത് 3 മാസം ദൈര്‍ഘ്യമുള്ള കമ്പ്യൂട്ടര്‍ സര്‍ട്ടിഫിക്കറ്റുകള്
6. അപേക്ഷിക്കുന്ന രീതി:
പ്രത്യേകം നിഷ്കര്‍ഷിച്ച അപേക്ഷ ഫോമില്‍ അപേക്ഷിക്കുക.
7. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി:
25/04/2013, 05.00 pm.

നാവികരുടെ വിചാരണ കൊല്ലത്ത് വേണം - പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്



നാവികരുടെ വിചാരണ കൊല്ലത്ത് വേണം - പ്രധാനമന്ത്രിക്ക്  മുഖ്യമന്ത്രിയുടെ കത്ത്
തിരുവനന്തപുരം: കടല്‍ക്കൊല കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരുടെ വിചാരണ കൊല്ലത്ത് നടത്തണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തയച്ചു. കടല്‍ക്കൊല കേസിന്‍്റെ രേഖകള്‍ കൊല്ലം ജില്ലാ കോടതിയിലാണുള്ളത്. അതിനാല്‍ ജില്ലാ കോടതിയെ പ്രത്യേക കോടതിയായി പരിഗണിച്ച് വിചാരണ ഇവിടെ തന്നെ നടത്തണം.
സാക്ഷികളുടെ തുടരെയുള്ള ദല്‍ഹി യാത്ര അപ്രായോഗികമാണ്. കൂടാതെ, കുറ്റപത്രം മൊഴിമാറ്റം ചെയ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിചാരണ ഇനിയും വൈകിക്കും. ഇതെല്ലാം നീതി തേടുന്നവര്‍ക്ക് പ്രയാസം സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.